Skip to main content

വൃത്താന്തം. - 4. ഗണം.

വൃത്തവൃത്താന്തം. - 4. ഗണം.
===================
വൃത്തം രണ്ടുതരത്തിലുണ്ട്. ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ളത് വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ളത് മാത്രാവൃത്തം . വര്‍ണ്ണവൃത്തങ്ങളില്‍ മൂന്ന് വര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം. വര്‍ണ്ണം ലഘുവോ ഗുരുവോ ആകാം . ലഘുവോ ഗുരുവോ രണ്ടും ചേര്‍ന്നോ മൂന്നുവര്‍ണ്ണങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്ക് പേരുകല്പിച്ചിട്ടുണ്ട് .

  1. ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- ആദിലഘു - യഗണം.
  2. -ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- മദ്ധ്യലഘു - രഗണം.
  3. - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു- അന്ത്യലഘു - തഗണം .
  4. - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം
  5. ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം.
  6. ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം.
  7. - - - സവ്വഗുരു - മഗണം.
    ٮ ٮ ٮ സവ്വലഘു - നഗണം.
    ശ്രീ ഏ.ആര്‍ . രാജരാജവര്‍മ്മ എഴുതിയ വൃത്തമഞ്ജരി എന്ന ഗ്രന്ഥത്തില്‍ ഇതിനെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശ്ലോകമുണ്ട്.
    " ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍
    ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം ."
    യരത എന്നീ ഗണങ്ങള്‍ക്ക് യഥാക്രമം ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുവായിരിക്കും , ബാക്കിയുള്ളവ ഗുരുവായിരിക്കും . ഭജസ എന്നീ ഗണങ്ങള്‍ക്ക് യഥാക്രമം ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ഗുരുവായിരിക്കും , ബാക്കിയുള്ളവ ലഘുവായിരിക്കും . മന എന്നീഗണങ്ങള്‍ യഥാക്രമം ഗ (ഗുരു), (ലഘു) എന്നിവ മാത്രമായിവരുന്നു . കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം .

) വന്ദിപ്പൂ / ഭാരതാം / ബേ , സ്ഖലി / തമഖി / ലവും ചെ / യ്തു ഞങ്ങള്‍ / സദൈവ /
നിന്ദാഭാവം മുഖത്തും അവമതി നിതരാം കര്‍മ്മരംഗത്തുമായി .
- - -
വന്ദിപ്പൂ - മഗണം.

- ں -
ഭാരതാം --രഗണം


- ٮ ٮ
ബേ , സ്ഖ ലി - ഭഗണം


ٮ ٮ ٮ
ത മ ഖി - നഗണം.


ٮ - -
ല വും ചെ - യഗണം.


ٮ - -
യ്തു ഞങ്ങള്‍ - യഗണം.


ٮ - -
സ ദൈ വ - യഗണം.

) ചാരത്തുനില്ക്കുന്നൊരു പാലവൃക്ഷം
മനോഹരം പൊയ്കയില്‍ ഛായ തീര്‍ക്കേ

- - ٮ - -          ٮ
ചാ ര ത്തു / നി ല്ക്കു ന്നൊ /
ٮ - ٮ      - -
രു പാ ല /വൃ ക്ഷം -----തഗണം / തഗണം / ജഗണം /ഗുരു /ഗുരു

ٮ - ٮ
മ നോ ഹ/

- - ٮ
രം പൊ യ്ക /
ٮ     - ٮ               - -
യി ല്‍   ഛാ  യ /തീര്‍ ക്കേ --------ജഗണം / തഗണം / ജഗണം / ഗുരു / ഗുരു



) ഐശ്വര്യത്തിന്നുറവാകുമീ സുരപഥം

എന്നമ്മയാം ഭാരതം.






- - -          - ٮ ٮ
ഐശ്വര്യ / ത്തിന്നുറ /


 

- ٮ -
വാകുമീ /


ٮ ٮ ٮ

സുരപ /


- - -        ٮ - - ٮ       -


ഥം എന്ന / മ്മയാം ഭാ / രതം. -----മഗണം / ഭഗണം / രഗണം / നഗണം / മഗണം / യഗണം / ലഘു / ഗുരു.

Comments