Skip to main content

Posts

Showing posts from February, 2018

വൃത്താന്തം. - 4. ഗണം.

വൃത്തവൃത്താന്തം . - 4. ഗണം . =================== വൃത്തം രണ്ടുതരത്തിലുണ്ട് . ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ളത് വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ളത് മാത്രാവൃത്തം . വര്‍ണ്ണവൃത്തങ്ങളില്‍ മൂന്ന് വര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം . വര്‍ണ്ണം ലഘുവോ ഗുരുവോ ആകാം . ലഘുവോ ഗുരുവോ രണ്ടും ചേര്‍ന്നോ മൂന്നുവര്‍ണ്ണങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്ക് പേരുകല്പിച്ചിട്ടുണ്ട് . ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - ആദിലഘു - യഗണം . - ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - മദ്ധ്യലഘു - രഗണം . - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - അന്ത്യലഘു - തഗണം . - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം . ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം . - - - സവ്വഗുരു - മഗണം . ٮ ٮ ٮ സവ്വലഘു - നഗണം . ശ്രീ ഏ . ആര്‍ . രാജ...

വൃത്തവൃത്താന്തം. -3. ലഘുഗുരുനിര്‍ണ്ണയം.

വൃത്തവൃത്താന്തം . -3. ലഘുഗുരുനിര്‍ണ്ണയം . ================================= മാത്ര . ===== അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു . ഉദാ :- ക , ച , ട , പി , പൊ ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു . ഉദാ :- കാ , ചാ , ടാ , പീ , പോ . ലഘു , ഗുരു . ========== ഹ്രസ്വമായ അക്ഷരം ലഘുവാണ് . അതായത് ഉച്ചരിക്കാന്‍ ഒരുമാത്രവേണ്ട അക്ഷരം ലഘു . ഉദാ :- ക , ച , ട , പി , പൊ . ദീര്‍ഘാക്ഷരം ഗുരുവാണ് . അതായത് ഉച്ചരിക്കാന്‍ ഒന്നിലധികം മാത്രകള്‍ എടുക്കുന്ന അക്ഷരം ഗുരു . ഉദാ :- കാ , ചാ , ടാ , പീ , പോ . ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം . സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ ' ദു ' കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് ' ഖം ' എന്ന് പറയുന്നത് . ' ദു ' കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് . സഗതി , സംഗതി എന്നിവ ഉച്ചരിച്ച...

വൃത്തവൃത്താന്തം. -2. ഛന്ദസ്സ്.

വൃത്തവൃത്താന്തം . -2. ഛന്ദസ്സ് . ================== കവിത ഗദ്യമോ പദ്യമോ ആകാമെന്ന് നാം കണ്ടുകഴിഞ്ഞു . ഗദ്യത്തില്‍ വാക്കുകള്‍ക്ക് ശക്തികൂടും , കഥനത്തിന് ഓജസ്സും കൂടും . ആശയം അനുവാചകന്‍റെ മനസ്സില്‍ പതിപ്പിക്കുന്നതിനുള്ള കഴിവും ഗദ്യത്തിന് കൂടുതലാണ് . എന്നാല്‍ പദ്യം മനസ്സില്‍ കൂടുതല്‍ കാലം തങ്ങിനില്ക്കും . എഴുതാനുള്ള സൌകര്യം കുറവായിരുന്ന കാലത്ത് വായ്മൊഴിയായി കാര്യങ്ങള്‍ കൈമാറിയിരുന്നത് പദ്യരൂപത്തിലായിരുന്നു . പാടിപ്പതിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍നിന്നും മായില്ല എന്നതായിരുന്നു കാരണം . വൈദ്യം , ജ്യോതിഷം തുടങ്ങി പല ശാസ്ത്രശാഖകളും പദ്യരൂപത്തിലായിരുന്നു . ഹൃദിസ്ഥമാക്കാന്‍ എളുപ്പമാണെന്നതാണ് പദ്യത്തിന് പ്രാധാന്യം വരാനുള്ള കാരണം . കവിതയുടെ ലക്ഷണങ്ങളില്‍ അത് പദ്യരൂപത്തിലാകണമെന്ന നിബന്ധനയില്ല . പദ്യമായാലും ഗദ്യമായാലും കവിത ആസ്വാദ്യമാകും . പക്ഷേ ആലപിക്കാനുള്ള സൌകര്യമുണ്ട് എന്നതാണ് പദ്യകവിതകള്‍ക്കുള്ള പ്രത്യേകത . പദ്യരൂപത്തിലുള്ള കവിതകള്‍ കൂടുതല്‍ മനോഹരമാക്കാന്‍വേണ്ടിയാണ് അക്ഷരങ്ങളുടെയും മാത്രകളുടെയും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഒരുവരിയില്‍ ഇത്ര...

വൃത്തവൃത്താന്തം. -1.കവിത .

വൃത്തവൃത്താന്തം . -1. =============== കവിത . ===== കവിതയുടെ പര്യായമാണ് കാവ്യമെങ്കിലും ഇപ്പോള്‍ താരതമ്യേന വലിപ്പവും ഗാംഭീര്യവും കൂടുതലുള്ള കൃതികളാണ് കാവ്യം എന്ന് വിളിക്കപ്പെടുന്നത് . അതുകൊണ്ട് നമുക്ക് കവിതയെക്കുറിച്ച് ചിന്തിക്കാം . സാഹിത്യത്തിന്‍റെ ഏറ്റവും പ്രാചീനമായ രൂപമാണ് കവിത . പദ്യരൂപത്തിലുള്ള രചനയാണ് കവിത എന്നൊരു ധാരണ പലര്‍ക്കുമുണ്ട് . പക്ഷേ അത് തെറ്റാണ് . പണ്ടുകാലത്ത് ചികിത്സാ ശാസ്ത്രം , വ്യാകരണശാസ്ത്രം , തര്‍ക്ക ശാസ്ത്രം , ജ്യോതിഷം തുടങ്ങി അനേകം വിഷയങ്ങള്‍ പദ്യരൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് . ഹൃദിസ്ഥമാക്കാനുള്ള സാദ്ധ്യത കൂടുതലുള്ളതുകൊണ്ടാണ് പല ഗ്രന്ഥങ്ങളും പദ്യത്തിലായത് . ഇവയെല്ലാം കവിതയല്ല . പദ്യങ്ങളെല്ലാം കവിതയല്ലെന്നറിയുക . പദ്യരൂപത്തിലല്ലാത്ത കവിതയുമുണ്ട് . ഗദ്യരൂപത്തില്‍ രചിച്ച മനോഹരമായ എത്രയോ കവിതകളുണ്ട് . കവിത പദ്യമാകണമെന്നില്ല . " വാക്യം രസാത്മകം കാവ്യം ", " രമണീയാര്‍ത്ഥപ്രതിപാദകഃ ശബ്ദഃ കാവ്യം " തുടങ്ങി കവിതയ്ക്ക് അനേകം നിര്‍വ്വചനങ്ങളുണ്ട് . “ Poetry is the spontaneous overflow of powerful fee...