Skip to main content

വൃത്തവൃത്താന്തം. -3. ലഘുഗുരുനിര്‍ണ്ണയം.

വൃത്തവൃത്താന്തം. -3. ലഘുഗുരുനിര്‍ണ്ണയം.
=================================

മാത്ര .
=====
അക്ഷരം ഉച്ചരിക്കാന്‍ വേണ്ട സമയമാണ് മാത്ര . ഹ്രസ്വാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ ഒരുമാത്രയായി കണക്കാക്കുന്നു. ഉദാ:- , , , പി , പൊ
ദീര്‍ഘാക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വേണ്ട സമയത്തെ രണ്ടുമാത്രയായി കണക്കാക്കുന്നു. ഉദാ:- കാ , ചാ , ടാ, പീ , പോ .
ലഘു , ഗുരു.
==========
ഹ്രസ്വമായ അക്ഷരം ലഘുവാണ്. അതായത് ഉച്ചരിക്കാന്‍ ഒരുമാത്രവേണ്ട അക്ഷരം ലഘു. ഉദാ:- , , , പി , പൊ. ദീര്‍ഘാക്ഷരം ഗുരുവാണ് . അതായത് ഉച്ചരിക്കാന്‍ ഒന്നിലധികം മാത്രകള്‍ എടുക്കുന്ന അക്ഷരം ഗുരു. ഉദാ:- കാ , ചാ , ടാ, പീ , പോ .
ദീര്‍ഘം പോലെത്തന്നെയാണ് അനുസ്വാരം , വിസര്‍ഗ്ഗം എന്നിവ . ഇവ ഉച്ചരിക്കാന്‍ കൂടുതല്‍ സമയം വേണം. സുഖം , ദുഃഖം എന്നിവ ഉച്ചരിക്കുമ്പോള്‍ വ്യത്യാസം ഉണ്ടല്ലോ . ദുഃഖം എന്ന് പറയുമ്പോള്‍ 'ദു 'കഴിഞ്ഞ് കൂടുതല്‍ സമയമെടുത്താണ് 'ഖം' എന്ന് പറയുന്നത്. 'ദു' കഴിഞ്ഞ് വിസര്‍ഗ്ഗം വരുന്നതുകൊണ്ടാണിത് . സഗതി , സംഗതി എന്നിവ ഉച്ചരിച്ചുനോക്കുക . 'സഗതി ' യില്‍ '' കഴിഞ്ഞാല്‍ ഉടനെ ഗതി പറയുന്നു. എന്നാല്‍ സംഗതി എന്നതില്‍ 'സം' കുറച്ച് ദീര്‍ഘിപ്പിക്കുന്നതുപോലെ തോന്നുന്നില്ലേ . '' കഴിഞ്ഞ് അനുസ്വാരം വരുന്നതുകൊണ്ടാണിത് . മുഖപടം , മുഖംമൂടി എന്നീ രണ്ടുപദങ്ങള്‍ നോക്കുക . 'മുഖപടം' എന്നതില്‍ '' കഴിഞ്ഞാല്‍ ഉടനെ '' എന്നുച്ചരിക്കുന്നു. എന്നാല്‍ 'മുഖംമൂടി' എന്നതില്‍ 'ഖം' കഴിഞ്ഞാല്‍ രണ്ടുമാത്ര സമയമെടുത്താണ് അടുത്ത അക്ഷരം ഉച്ചരിക്കുന്നത്. '' കഴിഞ്ഞ് അനുസ്വാരം വരുന്നതുകൊണ്ടാണിത്. അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ പിന്‍വന്നാല്‍ ഗുരുവാകും എന്ന് മനസ്സിലായല്ലോ .
ഒരു മാത്രകൊണ്ട് ഉച്ചരിക്കാന്‍ കഴിയുന്നത് ലഘു , രണ്ട് മാത്രകൊണ്ട് ഉച്ചരിക്കുന്നത് ഗുരു എന്ന് മനസ്സിലാക്കിയാല്‍ മറ്റ് നിയമങ്ങള്‍ ഒന്നും പഠിക്കാതെത്തന്നെ ലഘുവും ഗുരുവും തിരിച്ചറിയാം .
പടി , പട്ടി എന്നിവയുടെ ഉച്ചാരണത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കുക . ' പടി ' എന്നതില്‍ '' കഴിഞ്ഞയുടന്‍ 'ടി ' എന്നുച്ചരിക്കുന്നു. എന്നാല്‍ 'പട്ടി' എന്നതില്‍ '' കഴിഞ്ഞ് രണ്ടുമാത്ര സമയമെടുത്താണ് 'ട്ടി ' എന്നുച്ചരിക്കുന്നത് . പദങ്ങളുടെ ഇടയിലുള്ള കൂട്ടക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുന്നു. അതുകൊണ്ട് ഒരു വര്‍ണ്ണം കഴിഞ്ഞ് കൂട്ടക്ഷരം വന്നാല്‍ ആ വര്‍ണ്ണം ഗുരുവാകും. അതായത് കൂട്ടക്ഷരം പിന്‍വന്നാല്‍ ലഘു ഗുരുവാകും. 'തിഥി ' എന്നതില്‍ രണ്ടും ലഘുവാണ്. എന്നാല്‍ 'തിങ്ങി ' എന്നതില്‍ 'തി ' എന്നത് ഗുരുവും 'ങ്ങി 'എന്നത് ലഘുവുമാണ്. സനില്‍ - സണ്ണി ഇവ പരിശോധിക്കുക .'' കഴിഞ്ഞയുടന്‍ 'നില്‍' എന്ന് പറയുമ്പോള്‍ സണ്ണിയില്‍ സ കഴിഞ്ഞ് രണ്ടുമാത്രകഴിഞ്ഞാണ് 'ണ്ണി' എന്ന് പറയുന്നത്. സനില്‍ എന്നതില്‍ '' ലഘുവും 'സണ്ണി' എന്നതില്‍ '' ഗുരുവുമാണ്.
ഉറപ്പിച്ച് ഉച്ചരിക്കുന്ന ചില്ല് പിന്നില്‍ വന്നാലും ലഘു ഗുരുവാകും. അവന്‍ എന്നതില്‍ '' ലഘുവും 'വന്‍' ഗുരുവുമാണ്.
ലഘു '' എന്ന അക്ഷരംകൊണ്ടും ഗുരു '' എന്ന അക്ഷരംകൊണ്ടും സൂചിപ്പിക്കപ്പെടുന്നു. ലഘുവിനെ സൂചിപ്പിക്കാന്‍ അക്ഷരത്തിനുമുകളില്‍ ٮ എന്ന ചിഹ്നവും (ചന്ദ്രക്കല) ഗുരുവിനെ സൂചിപ്പിക്കാന്‍ അക്ഷരത്തിനുമുകളില്‍ - എന്ന ചിഹ്നവും (നേര്‍വര) രേഖപ്പെടുത്തുന്നു. പൊതുവേ ലഘുഗുരുനിര്‍ണ്ണയത്തിനുള്ള ഉപാധികള്‍ ഇവയാണ്.
  1. ഉച്ചരിക്കാന്‍ ഒരു മാത്ര ആവശ്യമുള്ള ഹ്രസ്വാക്ഷരങ്ങള്‍ ലഘു , ഉച്ചരിക്കാന്‍ രണ്ടുമാത്ര ആവശ്യമുള്ള ദീര്‍ഘാക്ഷരങ്ങള്‍ ഗുരു.
  2. ഹ്രസ്വാക്ഷരം കഴിഞ്ഞ് അനുസ്വാരം, വിസര്‍ഗ്ഗം എന്നിവ വന്നാല്‍ അത് ഗുരുവാകും.
  3. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ ശക്തമായി ഉച്ചരിക്കുന്ന ചില്ല് വന്നാല്‍ അത് ഗുരുവാകും .
  4. ഹ്രസ്വാക്ഷരത്തിന് പിന്നില്‍ കൂട്ടക്ഷരം വന്നാല്‍ അത് ഗുരുവാകും .

ചില പദങ്ങള്‍ ലഘുഗുരുക്കളായി തിരിച്ചുനോക്കാം.
  1. സുഖദം - സു-ലഘു / - ലഘു / ദം- അനുസ്വാരം വന്നതിനാല്‍ ഗുരു.
  2. ദുഃഖം - ദുഃ - വിസര്‍ഗ്ഗം വന്നതിനാല്‍ ഗുരു / ഖം - അനുസ്വാരം വന്നതിനാല്‍ ഗുരു .
  3. സുഖം - സു -ലഘു / ഖം - അനുസ്വാരം വന്നതിനാല്‍ ഗുരു .
  4. അംശം - അം - അനുസ്വാരം വന്നതിനാല്‍ ഗുരു / ശം - - അനുസ്വാരം വന്നതിനാല്‍ ഗുരു .
  5. അന്‍പുള്ള - അന്‍ - ചില്ല് പിന്‍ വന്നതിനാല്‍ ഗുരു / പു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ള്ള - ലഘു .
  6. എഴുത്തുകാരന്‍ - - ലഘു / ഴു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ത്തു - ലഘു / കാ - ദീര്‍ഘാക്ഷരം ഗുരു / രന്‍ - ചില്ല് പിന്‍ വന്നതിനാല്‍ ഗുരു .

          - - ٮ
  1. രാഗേന്ദു - രാ-ഗുരു (ദീര്‍ഘം) / ഗേ - ഗുരു (ദീര്‍ഘം) / ന്ദു - ലഘു.
                   - ٮ - ٮ -
    1. കുന്ദമംഗലം- കു - കൂട്ടക്ഷരം പിന്‍വന്നതിനാല്‍ ഗുരു / ന്ദ - ലഘു / മം - അനുസ്വാരം വന്നതിനാല്‍ ഗുരു / - ലഘു / ലം - അനുസ്വാരം വന്നതിനാല്‍ ഗുരു .




Comments

Popular posts from this blog

വൃത്താന്തം. - 4. ഗണം.

വൃത്തവൃത്താന്തം . - 4. ഗണം . =================== വൃത്തം രണ്ടുതരത്തിലുണ്ട് . ഒരു വരിയില്‍ ഇത്ര അക്ഷരം വേണമെന്ന്‍ നിബന്ധനയുള്ളത് വര്‍ണ്ണവൃത്തം , ഒരു വരിയില്‍ ഇത്ര മാത്ര വേണമെന്ന്‍ നിബന്ധനയുള്ളത് മാത്രാവൃത്തം . വര്‍ണ്ണവൃത്തങ്ങളില്‍ മൂന്ന് വര്‍ണ്ണങ്ങള്‍ ചേര്‍ന്നത് ഒരു ഗണം . വര്‍ണ്ണം ലഘുവോ ഗുരുവോ ആകാം . ലഘുവോ ഗുരുവോ രണ്ടും ചേര്‍ന്നോ മൂന്നുവര്‍ണ്ണങ്ങള്‍ വ്യത്യസ്ത ക്രമത്തില്‍ വരുന്നതനുസരിച്ച് ഗണങ്ങള്‍ക്ക് പേരുകല്പിച്ചിട്ടുണ്ട് . ٮ - - ആദ്യത്തെ വര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - ആദിലഘു - യഗണം . - ٮ - മദ്ധ്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - മദ്ധ്യലഘു - രഗണം . - - ٮ അന്ത്യവര്‍ണ്ണം ലഘു , മറ്റെല്ലാം ഗുരു - അന്ത്യലഘു - തഗണം . - ٮ ٮ ആദ്യത്തെ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - ആദിഗുരു - ഭഗണം ٮ - ٮ മദ്ധ്യ വര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - മദ്ധ്യഗുരു - ജഗണം . ٮ ٮ - അന്ത്യവര്‍ണ്ണം ഗുരു , ബാക്കിയെല്ലാം ലഘു - അന്ത്യഗുരു - സഗണം . - - - സവ്വഗുരു - മഗണം . ٮ ٮ ٮ സവ്വലഘു - നഗണം . ശ്രീ ഏ . ആര്‍ . രാജ...

വൃത്തവൃത്താന്തം. -2. ഛന്ദസ്സ്.

വൃത്തവൃത്താന്തം . -2. ഛന്ദസ്സ് . ================== കവിത ഗദ്യമോ പദ്യമോ ആകാമെന്ന് നാം കണ്ടുകഴിഞ്ഞു . ഗദ്യത്തില്‍ വാക്കുകള്‍ക്ക് ശക്തികൂടും , കഥനത്തിന് ഓജസ്സും കൂടും . ആശയം അനുവാചകന്‍റെ മനസ്സില്‍ പതിപ്പിക്കുന്നതിനുള്ള കഴിവും ഗദ്യത്തിന് കൂടുതലാണ് . എന്നാല്‍ പദ്യം മനസ്സില്‍ കൂടുതല്‍ കാലം തങ്ങിനില്ക്കും . എഴുതാനുള്ള സൌകര്യം കുറവായിരുന്ന കാലത്ത് വായ്മൊഴിയായി കാര്യങ്ങള്‍ കൈമാറിയിരുന്നത് പദ്യരൂപത്തിലായിരുന്നു . പാടിപ്പതിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍നിന്നും മായില്ല എന്നതായിരുന്നു കാരണം . വൈദ്യം , ജ്യോതിഷം തുടങ്ങി പല ശാസ്ത്രശാഖകളും പദ്യരൂപത്തിലായിരുന്നു . ഹൃദിസ്ഥമാക്കാന്‍ എളുപ്പമാണെന്നതാണ് പദ്യത്തിന് പ്രാധാന്യം വരാനുള്ള കാരണം . കവിതയുടെ ലക്ഷണങ്ങളില്‍ അത് പദ്യരൂപത്തിലാകണമെന്ന നിബന്ധനയില്ല . പദ്യമായാലും ഗദ്യമായാലും കവിത ആസ്വാദ്യമാകും . പക്ഷേ ആലപിക്കാനുള്ള സൌകര്യമുണ്ട് എന്നതാണ് പദ്യകവിതകള്‍ക്കുള്ള പ്രത്യേകത . പദ്യരൂപത്തിലുള്ള കവിതകള്‍ കൂടുതല്‍ മനോഹരമാക്കാന്‍വേണ്ടിയാണ് അക്ഷരങ്ങളുടെയും മാത്രകളുടെയും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഒരുവരിയില്‍ ഇത്ര...